Skip to main content

ഭക്ഷ്യധാന്യ കിറ്റു നല്‍കി മാതൃകയായി വീട്ടമ്മ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ,  പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കി വീട്ടമ്മ മാതൃകയായി. അടൂര്‍ കറുങ്ങാട്ട് വീട്ടില്‍ ആര്‍ട്ടിസ്റ്റായ രാജുവിന്റെ ഭാര്യ ഷിജി രാജു  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യാനായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കൈമാറി. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഷിജിയുടെ അടൂരിലെ  ബ്യൂട്ടിപാര്‍ലര്‍ പൂട്ടിയിട്ടിരിക്കുകയാണ്. തന്നെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ വീട്ടമ്മ എല്ലാവര്‍ക്കും മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. അടൂര്‍ നഗരസഭാ അധ്യക്ഷ സിന്ധു തുളസീധര കുറുപ്പും സന്നിഹിതയായിരുന്നു.
 

date