തിരിച്ച് പോകാന്‍ രജിസ്റ്റര്‍ ചെയ്തത് 4311 അതിഥി തൊഴിലാളികള്‍
ജില്ലയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് തിരികെ പോകാനായി രജിസ്റ്റര്‍ ചെയ്തത് 4311 അതിഥി തൊഴിലാളികള്‍. കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തിലാണ് ജില്ലയില്‍ നിന്ന് തിരികെ നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ച് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതിഥി തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ ഘട്ടങ്ങളായി ട്രെയിന്‍ മാര്‍ഗം നാടുകളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്.
പനമരം - 147, വെങ്ങപ്പള്ളി - 42, വൈത്തിരി - 80, കോട്ടത്തറ - 50, പുല്‍പ്പള്ളി - 100, മുട്ടില്‍ - 58, മൂപ്പൈനാട് - 40, തിരുനെല്ലി - 62, വെള്ളമുണ്ട - 109, മുള്ളന്‍കൊല്ലി - 32, നൂല്‍പ്പുഴ - 17, നെന്‍മേനി - 214, അമ്പലവയല്‍ - 79, എടവക - 233, മേപ്പാടി - 132, തരിയോട് - 99, പടിഞ്ഞാറത്തറ - 50, കണിയാമ്പറ്റ - 517, തവിഞ്ഞാല്‍ - 242, പൊഴുതന - 67, പൂതാടി - 73, മീനങ്ങാടി - 244, തൊണ്ടര്‍നാട് - 68 എന്നിങ്ങനെയാണ് ജില്ലയിലെ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 722, സുല്‍ത്താന്‍ ബത്തേരിയില്‍ 277, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 557 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതല്‍ പേരും ബംഗാള്‍ സ്വദേശികളാണ് - 2422 പേര്‍, കര്‍ണാടക - 38, തമിഴ്‌നാട് - 113, മഹാരാഷ്ട്ര - എട്ട്, മധ്യപ്രദേശ് - 19, ഒഡിഷ - 171, ജാര്‍ഖണ്ഡ് - 319, അസം - 176, രാജസ്ഥാന്‍ - 145, അന്ധ്രാ പ്രദേശ് - 15, ഉത്തര്‍പ്രദേശ് - 383, ഗുജറാത്ത് - രണ്ട്, ബീഹാര്‍ - 449, ഉത്തരാഖണ്ഡ് - ആറ്, നേപ്പാള്‍ - 14, ഛത്തീസ്ഖണ്ഡ് - 23, മണിപ്പൂര്‍ - ആറ്, മേഘാലയ - ഒന്ന്, ഹരിയാന - ഒന്ന് എന്നിങ്ങനെയാണ് തിരികെ പോകാനായി സന്നദ്ധത അറിയിച്ചത്. നിലവില്‍ ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ മുഖാന്തരം ഭക്ഷണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
- Log in to post comments