Skip to main content

ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി

 

കേരള സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'ബ്രേക്ക് ദ ചെയിന്‍' രണ്ടാംഘട്ട ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി 'തുടരണം ഈ കരുതല്‍'  പോസ്റ്റര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിനു കീഴിലുളള സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി കെ.എസ്.എസ്.എം. 10 ലിറ്റര്‍ സാനിറ്റൈസര്‍ ജില്ലാ പഞ്ചായത്തിന് കൈമാറുകയും ക്യാമ്പയിന്റെ ഭാഗമായി സാനിറ്റൈസര്‍ കിയോസ്‌ക് സ്ഥാപിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന്‍, കെ.എസ്.എസ.്എം ജില്ലാ കോര്‍ഡിനേറ്റര്‍ മൂസ, ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.

date