Skip to main content

മികച്ച അടുക്കളത്തോട്ടം കണ്ടെത്തുവാന്‍ മത്സരവുമായി കൊന്നത്തടി ഗ്രാമപഞ്ചായത്തും  കൃഷിഭവനും

സമ്പര്‍ക്കവിലക്ക് കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ മത്സരവുമായി കൊന്നത്തടി ഗ്രാമപഞ്ചായത്തും കൃഷിഭവനും   കൈകോര്‍ക്കുന്നു.  കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, നമ്മുടെ പാറത്തോട് യുവജന കൂട്ടായ്മ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അടുക്കളത്തോട്ട  മത്സരം സംഘടിപ്പിക്കുന്നത്. മികച്ച അടുക്കളത്തോട്ടങ്ങള്‍ക്ക് വാര്‍ഡ് തലത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും സമ്മാനങ്ങള്‍ നല്‍കും. പഞ്ചായത്ത് തലത്തില്‍ ഓന്നാം സമ്മാനം 2500 രൂപയും, രണ്ടാം സമ്മാനം 2000 രൂപയും, മൂന്നാം സമ്മാനം 1500 രൂപയുമാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന  എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പാറത്തോട്, കൊന്നത്തടി സഹകരണ ബാങ്കുകളും 'നമ്മുടെ പാറത്തോട്' യുവജന കൂട്ടായ്മയുമാണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് മെമ്പര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്നിവര്‍ വാര്‍ഡ് തലത്തിലും പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, ഹരിത കേരളം പ്രതിനിധി,  പാറത്തോട് യുവജനകൂട്ടായ്മ പ്രതിനിധി, ആരോഗ്യവകുപ്പ് പ്രതിനിധി  എന്നിവര്‍ പഞ്ചായത്ത് തലത്തിലും വിജയികളെ തിരഞ്ഞെടുക്കും.

നിബന്ധനകള്‍
1. മത്സരാര്‍ത്ഥികളുടെ കൃഷിയും താമസവും കൊന്നത്തടി  ഗ്രാമപഞ്ചായത്ത് പരിധിയില്‍ ആയിരിക്കണം,
2. അടുക്കളത്തോട്ടം  അര സെന്റ് അല്ലെങ്കില്‍ 25ഗ്രോബാഗ്  കൃഷി എങ്കിലും ഉണ്ടാകണം, അടുക്കളത്തോട്ടത്തില്‍ മൂന്ന്  ഇനം കൃഷി എങ്കിലും വേണം, ജൈവകൃഷി ആയിരിക്കണം, വലിയ കൃഷികള്‍  മത്സരത്തിന് പരിഗണിക്കുന്നതല്ല.
3. കൃഷിഭവന്‍ നല്കിയതോ അല്ലാത്തതോ ആയവിത്തുകള്‍ ഉപയോഗിക്കാം.
4. 2020 മാര്‍ച്ച് മാസം മുതലുള്ള കൃഷിയാണ് മത്സരത്തില്‍ പരിഗണിക്കുന്നത്.
5. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മെയ് 30ന് മുന്‍പ് പേരും മേല്‍വിലാസവും,  അടുക്കള കൃഷിയുടെ രണ്ടു ഫോട്ടോയും ഉള്‍പ്പെടെ 9447981209 ഈ നമ്പറിലേക്ക്  വാട്സ് ആപ്പ് ചെയ്യുക
5. കൃഷി സംബന്ധമായ  സംശയ നിവാരണത്തിനും നിര്‍ദേശങ്ങള്‍ക്കും, മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും  കൊന്നത്തടി കൃഷിഭവനിലെ 04868 262505   എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

date