Skip to main content
വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ കലാകാര•ാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  30000 രൂപ ചിത്രകല കലാകാരന്‍ അഖില്‍ വിജയകുമാര്‍ ജില്ലാ കോഡിനേറ്റര്‍ മോബിന്‍ മോഹന്  കൈമാറുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടുക്കി ജില്ലയിലെ കലാകാര•ാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30000 രൂപ നല്‍കി. ചിത്രകല കലാകാരന്‍ അഖില്‍ വിജയകുമാര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മോബിന്‍ മോഹന്  തുക കൈമാറി. ലോക്ക് ഡൗണായതിനാല്‍ ഓണ്‍ലൈനായാണ് കലാധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിംഗിന്റെ ഭാഗമായി വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ തയ്യാറാക്കിയ കോവിഡ് പ്രതിരോധ മുന്‍കരുതലുകളിലൂന്നിയ  മോഹിനിയാട്ടം, ചിത്രരചനാ, പോസ്റ്റര്‍, നാടകം എന്നിവ നവ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനായി ചിത്രീകരിച്ച കാര്‍ട്ടൂണുകളും പോസ്റ്റുകളും ആശുപത്രി, പൊതു സ്ഥാപനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചും കലാകാരന്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇതിനു പുറമെയാണ് ജില്ലയിലെ കലാകാരന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്കിയത്. കലാകാരന്‍മാരുടെ സംഭാവന കൈമാറ്റത്തിന് കട്ടപ്പന മുനിസിപ്പാലിറ്റി സെക്രട്ടറി മാമ്പള്ളി സന്തോഷ്‌കുമാര്‍ സാന്നിധ്യം വഹിച്ചു.
 

date