Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (8/5/20, 5 pm വരെ) എത്തിയത്  248 പേര്‍

 

 

കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ  (8/5/20, 5 pm വരെ)  കേരളത്തിലെത്തിയത് 248 പേര്‍. 156 പുരുഷന്‍മാരും 64 സ്ത്രീകളും 28 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് - 207, മഹാരാഷ്ട്ര - 7 കര്‍ണ്ണാടകം - 14, തെലുങ്കാന - 19, പോണ്ടിച്ചേരി - 1എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 121 പേര്‍ ഇടുക്കി ജില്ലയിലേയ്ക്ക്  ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 131 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 117 പേരെ ഹോം ക്വാറന്റെ യിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

 

date