Skip to main content
ഏലത്തോട്ടം തൊഴിലാളിയായ ലീലാമ്മ തന്റെ പെൻഷൻ തുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കുന്നതിനായി കട്ടപ്പന ഡിവൈസ്പി എൻ.സി.രാജ്മോഹന് കൈമാറുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന ചെയ്ത് ഏലത്തോട്ടം തൊഴിലാളി .

 

 

 

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെൻഷൻ തുക  നൽകി ഏലത്തോട്ടം തൊഴിലാളി മാതൃകയായി .

കട്ടപ്പന മുളകരമേട് ചെറുവീട്ടിൽ ലീലാമ്മ പാപ്പച്ചനാണ് തനിക്ക് ലഭിച്ച പെൻഷൻ തുകയായ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക്  നൽകിയത്.

ലോക് ഡൗൺ ആയതോടെ സകല മേഖലയും നിശ്ചലമായതോടെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഒന്നര മാസമായി തൊഴിൽ ഇല്ലാത്ത അവസ്ഥയിലായിരുന്നു.

പല കുടുംബങ്ങളും പട്ടിണിയിലാകുമെന്ന് കണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി സഹായിച്ചു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തോട്ടം തൊഴിലാളിയായ ലീലാമ്മ പെൻഷൻ തുക നൽകി മാതൃകയായത്. കട്ടപ്പന ഡിവൈഎസ്പി ഓഫീസിലെത്തി ലീലാമ്മ പെൻഷൻ തുക കട്ടപ്പന  ഡിവൈഎസ്പി എൻ.സി.രാജ്മോഹന് കൈമാറി.

സാമ്പത്തികമായി ഉയർച്ചയിൽ നിൽക്കുന്ന പലരും മറ്റുള്ളവരെ സഹായിക്കുവാൻ മടി കാണിക്കുന്ന സമയത്ത് ഈ  വീട്ടമ്മയുടെ പ്രവർത്തനം മാതൃകപരമാണെന്ന്  

ഡിവൈഎസ്പി  പറഞ്ഞു.

date