Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമപഞ്ചായത്തുകള്‍ സംഭാവന നല്‍കി

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാകത്താനം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും വാഴൂര്‍ ഗ്രാമപഞ്ചായത്ത്  പത്തു ലക്ഷം രൂപയും നല്‍കി.  വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ബി. പ്രകാശ് ചന്ദ്രനും വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. എസ്. പുഷ്കലാ ദേവിയുമാണ് തുക ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് കൈമാറിയത്. 

 

തരിശുനിലത്ത് നെല്‍കൃഷി വിജയകരമാക്കുകയും തുടര്‍ന്ന് മത്സ്യകൃഷി നടത്തുകയും ചെയ്ത മുട്ടമ്പലം സ്വദേശി രഞ്ജിത്ത്   മത്സ്യകൃഷിയില്‍നിന്ന് ലഭിച്ച 16220 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

 

മറ്റു സംഭാവനകള്‍: കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി ശ്രീദേവിക്കുട്ടി -ഒരു ലക്ഷം രൂപ, പാറമ്പുഴ സ്വദേശിനി ത്രേസ്യാമ്മ ഏബ്രഹാം -പെന്‍ഷന്‍ തുകയായ നാലായിരം രൂപ, അഖില കേരള  ചേരമന്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി -25000 രൂപ, മൂലവട്ടം സ്വദേശി അര്‍ജുന്‍ തമ്പി- 5000 രൂപ, വാകത്താനം സ്വദേശി ഡോ. തോമസ് ഏബ്രഹാം-പതിനായിരം രൂപ, തിരുവാര്‍പ്പ് സ്വദേശിനി സുന്ദരവല്ലിയമ്മ-25000 രൂപ, ബാലസംഘം വാഴൂര്‍ മേഖലാ സെക്രട്ടറി അലീന റെജിയും സഹോദരി അലീഷ റെജിയും - 5000 രൂപ, കോട്ടയം പുന്നത്തുറ മാധവമന്ദിരത്തില്‍ നീലകണ്ഠന്‍ നായര്‍ -25000 രൂപ.

date