Skip to main content

ട്രെയിൻ വീണ്ടുമോടി തുടങ്ങുമ്പോൾ  ഓൺലൈൻ ബുക്കിങ് മാത്രം.

എറണാകുളം : ഇടവേളക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ കർശനമായ നിർദേശങ്ങൾ ആണ് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്നത്. കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ആണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.  ഡൽഹിയിൽ നിന്ന് 13ന് പുറപ്പെടുന്ന ട്രെയിൻ 15ന് തിരുവനന്തപുരം എത്തി അതേ ദിവസം തന്നെ തിരികെ ഡൽഹിക്ക് പുറപ്പെടും. ഐ. ആർ.സി.  ടി. സി  വെബ്സൈറ്റ് വഴിയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ മാത്രമേ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാൻ സാധിക്കു. യാത്രക്ക് ഏഴു ദിവസം മുൻപ് മുതൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാം. ടിക്കറ്റുകൾ ലഭ്യമായവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കു.  തത്കാൽ, പ്രീമിയം തത്കാൽ, കറന്റ്‌ ബുക്കിങ്ങ് സംവിധാനങ്ങൾ ഉണ്ടാവില്ല. 
ടിക്കറ്റ് തുകയിൽ കാറ്ററിംഗ് ചാർജ് ഉൾപ്പെടുത്തില്ല. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല. കുപ്പി വെള്ളവും നിയന്ത്രണങ്ങളോടെ ഭക്ഷണ പദാർത്ഥങ്ങളും വാങ്ങാൻ സൗകര്യമുണ്ടാകും. ടിക്കറ്റുകൾ ഉറപ്പാക്കിയ  ആളുകളെ സ്റ്റേഷനിൽ എത്തിക്കാനും കൂട്ടി കൊണ്ട് പോകാനും വാഹനങ്ങൾ അനുവദിക്കും. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കുകയും ചെയ്യണം. സ്റ്റേഷനിൽ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. യാത്രക്കാർ നാലു മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തി പരിശോധകൾക്ക് വിധേയരാവണം. രോഗലക്ഷണം ഉള്ളവരെയും  പരിശോധന സെർടിഫിക്കറ്റുകൾ ഹാജരാക്കാത്തവരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. 
സ്റ്റേഷനിൽ എത്തുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ജില്ല കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

date