Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് കെന്നഡി ചാക്കോ ട്രസ്റ്റ് 14,000 രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ഡോക്ടേസ് ലെയിനിലുള്ള കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരും ട്രസ്റ്റ് മെമ്പേഴ്‌സും കമ്മറ്റി അംഗങ്ങളും കൂടി പിരിച്ചെടുത്ത 14,000 രൂപ കൈമാറി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ തുക അടങ്ങിയ ചെക്ക് കൈമാറി. ട്രസ്റ്റ് സെക്രട്ടറി ആശ കൃഷ്ണ  പങ്കെടുത്തു.

 

date