Skip to main content

കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്സ്  യൂണിയന്‍ (സിഐടിയു) 1,11,111 രൂപ സംഭാവന ചെയ്തു

 

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്സ് യൂണിയന്‍ (സിഐടിയു) 1,11,111 രൂപ സംഭാവനയായി നല്‍കി. കളക്ടറേറ്റില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍  ചെക്ക് കൈമാറി. കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ അനില്‍ കോട്ടയം, ജില്ലാ സെക്രട്ടറി അലക്സ് ഈപ്പന്‍, ജില്ലാ പ്രസിഡന്റ് ജോസ്‌കുട്ടി മണക്കാല, ജില്ലാ ട്രഷറര്‍ രജനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ദിലീപ് അടൂര്‍ എന്നിവര്‍ പങ്കെടുത്തു.

date