Skip to main content

കിടപ്പുരോഗികൾക്ക് ഡയപ്പറുകൾ നൽകി

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഓർഫനേജ് കൺട്രോൾ ബോർഡിലെയും രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെയും കിടപ്പ് രോഗികൾക്കുള്ള അടൽറ്റ് ഡയപ്പറുകൾ നോബിൾ ഹൈജീൻ ഫ്രണ്ട്സ് ആൻഡ് ബിഫിറ്റ് അടൽറ്റ് ഡയപ്പർസ് ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറി. 800 അഡൽറ്റ് ഡയപ്പറുകളാണ് ചേംബറിൽ എത്തി ഇവർ നൽകിയത്.
സാമൂഹ്യ നീതി വകുപ്പ് ലോക് ഡൗൺ കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വയോജനങ്ങൾക്കായി നടത്തുന്ന ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുടെ സമ്മാനം സ്പോൺസർ ചെയ്യുന്നതും ഇതേ ഗ്രൂപ്പാണ്. ഇതിനുള്ള തുകയായ 19750 രൂപയുടെ ചെക്കും ഇവർ കൈമാറി. കഴിഞ്ഞ പ്രളയത്തിൽ രണ്ട് ലക്ഷം രൂപയുടെ അഡൽറ്റ് ഡയപ്പറുകളും ഇവർ നൽകിയിരുന്നു.
സോണൽ സെയിൽസ് മാനേജർ ശ്രീഹരി, ടെറിട്ടറി മാനേജർ ബാലചന്ദ്രൻ, സെയിൽസ് ഓഫീസർ നാരായണൻകുട്ടി, സൂപ്പർ ഡിസ്ട്രിബ്യൂട്ടർ താജ് ആന്റണി, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഇൻ ചാർജ് ആർ രാഗപ്രിയ, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ ചിത്രലേഖ, സാമൂഹ്യ നീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റുമാരായ ബിനി സെബാസ്റ്റ്യൻ, മാർഷൽ സി രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
 

date