Skip to main content

മാസ്‌കുകൾ കൈമാറി

എസ്എൻഡിപി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മാസ്‌കുകൾ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി എസ് എൻ ഡി പി യോഗം വനിതാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥന്റെ നേതൃത്വത്തിൽ 2000 മാസ്‌കുകൾ ജില്ലാ കളക്ടർ എസ്.ഷാനവാസിന് കൈമാറി. തൃശൂർ യൂണിയൻ വനിതാസംഘം ഭാരവാഹികളായ രാജശ്രീ, പദ്മിനി, സുജാത, തൃശൂർ യൂണിയൻ കൗൺസിൽ അംഗം മനോജ് കുമാർ എന്നിവർ സന്നിഹിതരായി.

date