Skip to main content

നടത്തറ ഗ്രാമപഞ്ചായത്തിൽ ജനകീയ ഹോട്ടൽ തുടങ്ങി

നടത്തറ ഗ്രാമപഞ്ചായത്തിലെ ജനകീയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. മൂർക്കനിക്കര സെന്ററിൽ സ്വകാര്യ കെട്ടിടത്തിൽ കുടുംബശ്രീ യൂണിറ്റാണ് ജനകീയ ഹോട്ടൽ ഒരുക്കുന്നത്. ആദ്യ ഊണ് മേരി തോമസും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാ ദേവിയും ചേർന്ന് വാങ്ങി. നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ആർ രജിത് അധ്യക്ഷനായി. വാർഡ് മെമ്പർ ലില്ലി, കുടുംബശ്രീ എ ഡി എം സി രാധാകൃഷ്ണൻ കെ തുടങ്ങിയവർ പങ്കെടുത്തു.
 

date