Skip to main content

കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്

കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്. കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിളവെടുക്കുന്ന പച്ചക്കറികൾ വിപണനം നടത്താൻ കുടുംബശ്രീ വഴിയൊരുക്കുന്നു. ജില്ലയിലെ എം കെ എസ് പി പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. കോറോണക്കാലത്ത് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സിഡിഎസുകളിലെ സംഘകൃഷി ഗ്രൂപ്പുകൾ ചെയ്യുന്ന പച്ചക്കറികളാണ് ഇങ്ങനെ വണ്ടിയിൽ ശേഖരിക്കുന്നത്. ജില്ലാതലത്തിൽ സേവനം ഒരുക്കുന്ന ഈ വണ്ടിയിൽ പച്ചക്കറികൾ ശേഖരിച്ച് ബ്ലോക്കുകളിൽ എത്തിച്ച് വിവിധ പ്രദേശങ്ങളിലായി വിറ്റഴിക്കും. കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ നിർവഹിച്ചു.

date