Skip to main content

മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതി: പൊതു ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നു

 

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതു ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നു. 2020-21 വര്‍ഷത്തില്‍ പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിക്കും. ഇന്ന് (മെയ് 12 തിയതി) രാവിലെ 8.30 മണിക്ക് വെളിയനാട് ഗ്രാമപഞ്ചയാ ത്തിലെ പഞ്ചായത്ത് കടവില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍ അദ്ധ്യക്ഷത വഹിക്കും. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി വെളിയനാട് പഞ്ചായത്തില്‍ തിരുവനന്തപുരം ഓടയം ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച 7 ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.

date