Skip to main content

വിദേശത്തു നിന്ന് ഇടുക്കിയിലേക്കെത്തിയത് 38 പേര്‍

ജില്ലയില്‍ വിദേശത്തു നിന്ന് എത്തിയത് 38 പേര്‍. 13 പേരെ വീടുകളിലും 25 പേരെ സര്‍ക്കാര്‍ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിലുമാണ് ആക്കിയിരിക്കുന്നത്. തൊടുപുഴ താലൂക്കില്‍ 18, ഇടുക്കിയില്‍ 7, പീരുമേട്ടില്‍ 4, ഉടുമ്പഞ്ചോലയില്‍ 6, ദേവികുളത്ത് 3 എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്ക്. ബഹ്റിന്‍ 6, റിയാദ് 3. കുവൈറ്റ് 11, മസ്‌കറ്റ് 2, ദോഹ 1, മാലിദ്വീപ് 15 എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്

date