Skip to main content

ബഹ്റിനിൽ നിന്നും നൂറ് പേർക്ക് സൗജന്യ വിമാന ടിക്കറ്റ്

ബഹ്റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നൽകും. അർഹരായ പലർക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തത്  ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.
പി.എൻ.എക്സ്.1754/2020
 

date