കോവിഡ് 19 രോഗചികിത്സയിലും പ്രതിരോധത്തിലും നഴ്‌സുമാരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം - വീണാജോര്‍ജ് എംഎല്‍എ
കോവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റാഫ് നഴ്‌സുമാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും അടങ്ങുന്ന നഴ്‌സസ് സമൂഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചുള്ള നഴ്‌സസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. നഗരസഭാധ്യക്ഷ റോസിലിന്‍ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ദിനാചരണ സന്ദേശം നല്‍കി. ഡേവിഡ് ഷോണ്‍ തയാറാക്കിയ ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.സി.എസ്.നന്ദിനി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യു, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ എം.എന്‍ രതി, എംസിഎച്ച് ഓഫീസര്‍ കെ.കെ.ഉഷാദേവി എന്നിവര്‍ പങ്കെടുത്തു.
കോവിഡ് 19ന്റെ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.
- Log in to post comments