Post Category
നഴ്‌സിംഗ് ദിനത്തിൽ ആശാ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റ് നൽകി
ലോക നഴ്‌സിംഗ് ദിനത്തിൽ ആശാ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റ് നൽകി കയ്പമംഗലം മണ്ഡലം. ആരോഗ്യപ്രവർത്തകർക്കിടയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുഴുവൻ ആശാ വർക്കർമാർക്കുമാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. 10 കിലോ അരിയും പച്ചക്കറികളും അടങ്ങിയ കിറ്റാണ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വിതരണം ചെയ്തത്. മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും എംഎൽഎ ആശംസകൾ അറിയിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കെ കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ കെ രേവ, ഡോ: സാനു എം പരമേശ്വരൻ, മതിലകം എസ് എച്ച് ഒ പ്രേമാനന്ദകൃഷ്ണൻ, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധി ശിൽപ്പ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments