Skip to main content

ജില്ലയില്‍ ഇന്ന്(മേയ് 12) ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(മേയ് 12) പുതിയതായി ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും മേയ് 7ന് രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര്‍ സ്വദേശിനി(69)ക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ആദ്യവിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 452 ലാണ് ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ഉള്‍പ്പെടെ ആറുപേരാണ് ജില്ലയില്‍ നിന്നും ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. 

മേയ് എട്ടിന് പുലര്‍ച്ചെ ജില്ലയില്‍ എത്തിയ വായ്പൂര്‍ സ്വദേശിനി ഉള്‍പ്പെടെ നാലുപേരെ  റാന്നി ഗേറ്റ്വേ റസിഡന്‍സി കോവിഡ് കെയര്‍ സെന്ററിലാണ് പാര്‍പ്പിച്ചിരുന്നത്. ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആറുപേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അഞ്ചുപേരുടെ ഫലങ്ങള്‍ നെഗറ്റീവായപ്പോള്‍ വായ്പൂര്‍ സ്വദേശിനിയുടെ ഫലം പോസിറ്റീവാകുകയായിരുന്നു.

date