Post Category
ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി നേഴ്‌സുമാരെ ആദരിച്ചു
ആലപ്പുഴ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേൾഡ് നെഴ്‌സിങ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുുഴ ജനറൽ ഹോസ്പിറ്റലിലെ നേഴ്‌സുമാരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി നിർവഹിച്ചു. വേൾഡ് നേഴ്‌സ് ഡേയിൽ ഫ്ലോറൻസ് നൈറ്റിംഗേളിനെ അനുസ്മരിച്ചു. ജില്ല ചെയർമാൻ പി.ആർ.നാഗിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.കെ.എം,ഇക്ബാൽ, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ജമൂന വർഗീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സിദ്ധാർത്ഥൻ, നഴ്‌സിങ് സൂപ്രണ്ടുമാരായ മേഴ്‌സി തോമസ്, റഹിയാനത്ത്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ഐ.ആര്‍. മുഹമ്മദ് റാഫി, അനീഷ്, ബഷീർ, ഹരിഷ്, മെമ്പർമാരായ ഷാജി കോയമ്പറമ്പ്, പി. സുനിൽ പിള്ള എന്നിവർ പങ്കെടുത്തു.
date
- Log in to post comments