മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചു
ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചതായി വാട്ടര്‍ അതോറിറ്റി പി.എച്ച്.ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സുരക്ഷ നടപടികളുടെ ഭാഗമായി വാട്ടര്‍ മീറ്ററും അതിരിക്കുന്ന സ്ഥലവും ഉപഭോക്താക്കള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിംഗ് എടുക്കുന്നതിന് സഹായങ്ങള്‍ ചെയ്ത് കൊടുക്കുണെമന്നും അഭ്യര്‍ഥിച്ചു.
മൊബൈല്‍ ഫോണ്‍ വഴി വെള്ളക്കരം അടയ്ക്കുന്നതിന് വെബ്‌സൈറ്റ് പരിഷ്‌കരിച്ചിട്ടുണ്ട്. http://epay.kwa.kerala.gov.in എന്ന ലിങ്ക് വഴി വെള്ളക്കരം അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം (പരമാവധി 100 രൂപ) കുറച്ച് നല്‍കുമെന്നും പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2370584.
- Log in to post comments