Skip to main content

കോഴിക്കോട് കോര്‍പ്പറേഷനില്‍ അഞ്ച് വാര്‍ഡുകളിലെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ഒഴിവാക്കി

 

 

 

അവശേഷിക്കുന്നത് രണ്ട് വാര്‍ഡുകള്‍

കോഴിക്കോട് കോര്‍പ്പറേഷനിലെ 42, 44,  45,  55,  56 വാര്‍ഡുകളില്‍ പ്രഖ്യാപിച്ചിരുന്ന ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതായി ജില്ലാകലക്ടര്‍  എസ്.സാംബശിവ റാവു അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച് 36 ദിവസം കഴിഞ്ഞും രോഗപ്പകര്‍ച്ച ഇല്ലെന്ന് കണ്ടതിനാലാണിത്.

എന്നാല്‍ കോര്‍പ്പറേഷനിലെ 43, 54 വാര്‍ഡുകളില്‍ മാത്രം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ തുടരും. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ആയി ശേഷിച്ചിരുന്ന കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളില്‍  43, 54 എന്നിവയിലായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

 

 

date