Skip to main content

എസ്.പി.സി യൂനിറ്റ് ഓണ്‍ലൈന്‍ ക്വിസ് മത്സരം: മലപ്പുറത്തിന് രണ്ടാം സ്ഥാനം

 

സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് കൊല്ലം സിറ്റി എ.ഡി.എന്‍.ഒ സോമരാജിന്റെ വിരമിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍  മലപ്പുറം ജില്ലയിലെ ജെ.ശ്രേയക്ക് രണ്ടാംസ്ഥാനം. ജി.എച്ച്.എസ്.എസ് പുലമന്തോളിലെ വിദ്യാര്‍ഥിയാണ് ശ്രേയ. ഒന്നാംസ്ഥാനം ജി.വി.എച്ച്.എസ്.എസ് ചാത്തന്നൂരിലെ ബി.ഗൗതമിനും  ലഭിച്ചു. ഗവ.എച്ച്.എസ്.എസ് അയ്യന്‍ കോയിക്കല്‍ എസ്.പി.സി യൂനിറ്റാണ് സംസ്ഥാന തലത്തില്‍ മത്സരം സംഘടിപ്പിച്ചത്.
 

date