Skip to main content

നിരീക്ഷണത്തില്‍ 215 പേര്‍ കൂടി

    കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 215 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2021 ആയി. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച 8 പേര്‍ അടക്കം 18 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 49 പേര്‍ ചൊവ്വാഴ്ച്ച നിരീഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.  ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 774 സാമ്പിളുകളില്‍ 664 ആളുകളുടെ ഫലം ലഭിച്ചു. 653 എണ്ണം നെഗറ്റീവാണ്. 95 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ഉണ്ട്.
    ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2571 വാഹനങ്ങളിലായി എത്തിയ 4880 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
 

date