Post Category
18 വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണ്‍
നെന്‍മേനി, എടവക, മീനങ്ങാടി പഞ്ചായത്തുകളില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താഴെപറയുന്ന വാര്‍ഡുകള്‍ കൂടി കോവിഡ് കണ്ടൈന്‍മെന്റുകളായി പ്രഖ്യാപിച്ചു.
നെന്‍മേനി ഗ്രാമപഞ്ചായത്ത് : 9,10,11,12, എടവക പഞ്ചായത്ത് : 9,10,11,12, മാനന്തവാടി നഗരസഭ: 19,20,23 , മീനങ്ങാടി പഞ്ചായത്ത് : 7,11,13,14,15,16,18 എന്നിവയാണ് പുതുതായി കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകളായത്. നേരത്തെ കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകളായി പ്രഖ്യാപിക്കപ്പെട്ടിടത്ത് തല്‍സ്ഥിതി തുടരും. കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള എല്ലാ നിയന്ത്രണങ്ങളും ഈ വാര്‍ഡുകളില്‍ ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments