Skip to main content

855 അതിഥി തൊഴിലാളികള്‍ ഇന്ന് സ്വദേശത്തേക്ക് മടങ്ങും

     ജാര്‍ഖണ്ഡ്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള 855 അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കും. ജാര്‍ഖണ്ഡ് സ്വദേശികളായ 509 പേരും രാജസ്ഥാന്‍ സ്വദേശികളായ 346 പേരുമാണ് ജില്ലയില്‍ നിന്നും മടങ്ങുന്നത്. ഇവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം യാത്രയാകും. ഇവരെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് 33 കെ.എസ്.ആര്‍.ടിസി ബസുകള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബസ് യാത്രാകൂലി ഇവരില്‍ നിന്ന് ഈടാക്കില്ല. രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം നല്‍കിയാണ് ഇവരെ യാത്രയാക്കുക. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ജില്ലയില്‍ നിന്നും മടങ്ങുന്ന ആദ്യ അതിഥി തൊഴിലാളി സംഘമാണ് ഇത്.

date