Post Category
വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാം
ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന 75 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരും 10 വയസില്‍ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളും വീടുകളില്‍ കഴിഞ്ഞാല്‍ മതി. ഗര്‍ഭിണികളും അവരോടൊപ്പമെത്തുന്ന ഭര്‍ത്താവും കുട്ടികളും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു.
date
- Log in to post comments