Post Category
ക്വാറന്റൈനില്‍ കഴിയുന്നവര്‍ സമ്പര്‍ക്കം ഒഴിവാക്കണം
വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കണം. മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കണം. സാധന സാമഗ്രികളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പങ്കിടരുത്. മുഴുവന്‍ സമയവും സുരക്ഷിതമായ മാസ്‌ക് ധരിക്കണം. താമസിക്കുന്ന മുറിയില്‍ നിന്ന് പുറത്ത് പോകരുത്. പരിസരം വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയം കഴുകി സ്വന്തമായി സൂക്ഷിക്കണം. ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ സ്വയം കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കണം.
date
- Log in to post comments