Skip to main content

മാലിദ്വീപില്‍ നിന്ന് ഏഴ്  പേര്‍ തിരിച്ചെത്തി

മാലിദ്വീപില്‍ നിന്ന് ഏഴ് പേര്‍ ജില്ലയിലെത്തി.  ഓപ്പറേഷന്‍  സമുദ്ര സേതുവിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കപ്പലിലാണ് ഇവര്‍ കേരളത്തിലെത്തിയത്.  എറണാകുളത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇവരെ  കല്‍പ്പറ്റയിലെത്തിച്ചു.  ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ്.  എല്ലാവരെയും കല്‍പ്പറ്റയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിച്ചു.
കോലാലമ്പൂര്‍ കൊച്ചി വിമാനത്തില്‍ ഇന്നലെ എറണാകുളത്തെത്തിയ വയനാട്ടുകാരിയെ ഇന്ന് രാവിലെ കല്‍പ്പറ്റയിലെത്തിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിച്ചു.

date