Skip to main content

ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ഓണ്‍ലൈന്‍ മുഖേന

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലെ 39 ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക് 2020- 21 വര്‍ഷത്തേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ മുഖേന. എട്ടാം ക്ലാസിലേക്ക് പ്രവേശനത്തിനായി താത്പര്യമുള്ളവര്‍ www.polyadmission.org ല്‍ മെയ് 13 മുതല്‍ അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വിഷയങ്ങള്‍ക്കു പുറമേ ടെക്നിക്കല്‍ സ്‌കൂള്‍ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്നിക് കോളേജുകളിലേക്ക് 10 ശതമാനം സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ടെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

date