Post Category
പ്രോസിക്യൂട്ടര്‍മാര്‍ക്ക് കിഫ് മുഖാവരണം നല്‍കി
ജില്ലയിലെ പ്രോസിക്യൂട്ടര്‍മാര്‍ക്കു കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുന്ന സമയത്തു ധരിക്കാനുള്ള മുഖാവരണം (face shield) കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം (കിഫ് )സംഭാവന ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കിഫ് വിവിധ കമ്പനികളെ ഏകോപിപിച്ചു ഒരു ക്ലസ്റ്ററായി സ്വന്തം സാങ്കേതികവിദ്യ വികസിപ്പിച്ചു തയ്യാറാക്കിയ മുഖാവരണങ്ങള്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കു നല്‍കുന്നത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കിഫ് ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ കുമാര്‍ മുഖാവരണങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. ഷീബക്ക് കൈമാറി. അഡീഷണല്‍ പ്രോസിക്യൂട്ടര്‍മാരായ പി. പ്രേംനാഥ്, പി. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജ്മാര്‍ക്കും കിഫ് മുഖാവരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
date
- Log in to post comments