Post Category
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്
കോട്ടയം ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
അമ്മയുടെ സാമ്പിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതേ വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍ എത്തിയിരുന്നു. ഇതില്‍ ഒന്‍പതു പേര്‍ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുള്‍പ്പെടെ 12 പേര്‍ ഹോം ക്വാറന്‍റയിനിലുമായിരുന്നു. വിമാനത്തില്‍ ഇവരുടെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു -
date
- Log in to post comments