Post Category
കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ്
കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഇളവുകള്‍ ഇന്ന്(മെയ് 13 ബുധന്‍) നിലവില്‍ വരും.
കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍.
date
- Log in to post comments