കോവിഡ് അപ്ഡേറ്റ് ആലപ്പുഴ
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വിമാനത്തിലും കപ്പലിലുമായി എത്തിയവരിൽ ആലപ്പുഴ ജില്ലക്കാരായ 30 പേരെ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിച്ചു.ദോഹയിൽ നിന്നും നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏഴ് പേരെ ഇന്ന് പുലർച്ചെ കാർത്തികപ്പള്ളി താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.
ദമാമിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള പതിനൊന്ന് പേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.
സിംഗപ്പൂരിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള നാല് പേരെ ഇന്ന് അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു
മാലിയിൽ നിന്നും കൊച്ചിയിൽ കപ്പലിൽ എത്തിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള എട്ട് പേരെ ചേർത്തല താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.
- Log in to post comments