ഐ&പിആർഡി ഫാക്ട് ചെക് വിഭാഗം രണ്ടു വ്യാജവാർത്തകൾ കൂടി കണ്ടെത്തി
കഴിഞ്ഞ ദിവസങ്ങളിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വ്യാജവാർത്താനിരീക്ഷണ വിഭാഗം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്ന രണ്ട് സന്ദേശങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച തുണി മാസ്ക്കുകൾക്ക് തീർത്തും സംരക്ഷണം നൽകാൻ കഴിയില്ല എന്നതും; മറ്റൊന്ന് എറണാകുളം ജില്ല ഗ്രീൻ സോണിലായതിന്റെ തൊട്ടടുത്ത ദിവസം അവിടെ 16 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നും, തുടർന്ന് ജില്ല ഹോട്സ്പോട്ടിലായി എന്ന് പറഞ്ഞുള്ള ഒരു ട്വിറ്റർ പോസ്റ്റുമാണ്. ഇത് കൂടാതെ ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഒരു സ്വകാര്യ വ്യക്തി താല്പര്യമുള്ള ആളുകളിൽ നിന്ന് ആധാർ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി തുടങ്ങിയ ഓൺലൈൻ ഫോം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പി.എൻ.എക്സ്.1773/2020
- Log in to post comments