Skip to main content

കടുവ ജനവാസമേഖലയില്‍ ഇറങ്ങിയത്  ഗുരുതരം: രാജു ഏബ്രഹാം എംഎല്‍എ 

 

     കടുവ ജനവാസ മേഖലയില്‍ ഇറങ്ങിയത് സ്ഥിതി ഗുരുതരം ആക്കിയെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കടുവ ഓരോ ദിവസവും വളരെ ദൂരം സഞ്ചരിക്കുന്നു. ഭൂപ്രകൃതിയും പ്രശ്നമാണ്. ടാപ്പിംഗ് മുടങ്ങിയതോടെ റബര്‍ തോട്ടങ്ങള്‍ വലിയ കാടുകള്‍ ആയി മാറിയിരിക്കുകയാണ്. ഇതിന് ഇടയിലൂടെ കടുവയ്ക്ക് യഥേഷ്ടം സഞ്ചരിക്കാമെന്നത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഇവിടങ്ങളിലെ പരിശോധന കൂടുതല്‍ ദുഷ്‌കരമാണ്. കൂടുതല്‍ കാമറകളും ഉദ്യോഗസ്ഥരുടെ സംഘങ്ങളുമാണ് ഇനി വേണ്ടത്. കൂട്ടായ തിരച്ചിലിലൂടെ മാത്രമേ കടുവയെ കണ്ടുപിടിക്കാന്‍ സാധിക്കു. ഈ വിവരം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും എംഎല്‍എ പറഞ്ഞു.

date