Skip to main content

റേഷൻ വിതരണം ബയോമെട്രിക് സംവിധാനം വഴി

 

 

മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കും വിതരണം ചെയ്യുകയെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം  റേഷൻ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി.
ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ്  ഗുണഭോക്താവ് സോപ്പും വെളളവും അല്ലെങ്കില്‍ സാനിറ്റെെസർ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കണം.  
ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും സോപ്പും വെളളവും സാനിറ്റെെസറും ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഗുണഭോക്താവ് നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇ-പോസ് മെഷീനില്‍ തൊടരുത്.
റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണെന്നും  ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date