Post Category
ഫാറൂഖ് കോളേജ് ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്ററില്ല
ഫാറൂഖ് കോളേജ് ഹോസ്റ്റലില്‍ ജില്ലാ ഭരണകൂടം കോവിഡ് കെയര്‍ സെന്റര്‍ തുറന്നതായി ഇന്ന് (13.05) ഒരു പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും നിലവില്‍ ഫാറൂഖ് കോളേജ് ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും നോഡല്‍ ഓഫീസറായ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു അറിയിച്ചു.
ഫറോക്കിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കൂടുതല്‍ സൗകര്യം ആവശ്യപ്പെട്ട നാല് പേരെ പെയ്ഡ് ക്വാറന്റീനിലേക്ക് മാറ്റുകയുണ്ടായി. എന്‍.ഐ.ടി ഹോസ്റ്റല്‍ നിറഞ്ഞു എന്ന് വാര്‍ത്തയില്‍ പറയുന്നതും തെറ്റാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments