Post Category
സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉടന്‍
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ എന്‍.ഐ.ഒ.എസ്, സി.ഡിറ്റ് തുടങ്ങിയവയ്ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കും. ജൂണില്‍ നടക്കാനിടയുള്ള പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് സഹായിക്കാനാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇതുവരെ കഴിഞ്ഞ ക്ലാസ്സുകളുടെ റിവിഷന്‍ റിപ്പിറ്റേഷനും ബാക്കിയുള്ള പഠനഭാഗങ്ങളും തീര്‍ക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്മാര്‍ട്ട് ഫോണ്‍ നമ്പര്‍ ഉടനെ അധ്യാപകരെ അിറയിക്കണം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വിവരം അറിയിക്കണം. ക്ലാസ്സുകളുടെ സമയ ക്രമീകരണവും അധ്യാപകരില്‍ നിന്ന് മനസ്സിലാക്കണം. ഫോണ്‍: 0495 2370026.
date
- Log in to post comments