അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി
ലോക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി അംഗങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. 1000 രൂപയാണ് ധനസഹായം.
കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, അലക്ക് തൊഴിലാളി ക്ഷേമനിധി, ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി, പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയില്‍ അംഗങ്ങളാകുകയും പുതുക്കിയ അംശദായം അടച്ച് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടാന്‍ സാധിക്കാതെ വരികയും ചെയ്തവര്‍ക്കും അംഗത്വം പുതുക്കുന്നതിനും ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്.
അര്‍ഹരായ അംഗങ്ങള്‍ പേര്, അംഗത്വനമ്പര്‍, മേല്‍വിലാസം, വയസ്സ്, ജനനതിയ്യതി, പദ്ധതിയില്‍ അംഗത്വം നേടിയ തിയ്യതി, അംശാദായം അടച്ച കാലയളവ്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐഎഫ്എസ് സി കോഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവയും അപേക്ഷകന്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്, ബാങ്ക് പാസ്സ്ബുക്ക് (ഐഎഫ് എസ്. സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ ഫോട്ടോകോപ്പി സഹിതം മെയ് 31 നകം നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇ മെയില്‍ unorganisedwssbkkd@gmail.com, ഫോണ്‍: 0495 2378480, 9446831080
- Log in to post comments