Skip to main content

ദുബായ് - കൊച്ചി വിമാനത്തിൽ (IX 434) 178 യാത്രക്കാര്‍

ഇന്നലെ (11/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ് - കൊച്ചി വിമാനത്തിൽ (IX 434) 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 87 പേർ പുരുഷൻമാരും 91 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 10 കുട്ടികളും 26 ഗർഭിണികളും 13 മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. 

ഇതിൽ 5 പേരെ വിവിധ ജില്ലകളിൽ ചികിത്സയ്ക്കായി അയച്ചു.
എറണാകുളം കോവിഡ് ആശുപത്രി - 3 ( കോട്ടയം തൃശ്ശൂർ ,ആലപ്പുഴ ജില്ലകളിലുള്ളവരാണിവർ)
പാലക്കാട് ജില്ലാ ആശുപത്രി - 2

92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലേക്കും  81 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിനായി അയച്ചു.

93 പേരെ കെ എസ് ആർ ടി സി ബസുകളിലാണ് അയച്ചത്. 15 സ്വകാര്യ ടാക്സികളിലും 66 എയർപോർട്ട് ടാക്സികളിലും 4 ആംബുലൻസുകളിലുമായാണ് യാത്രക്കാരെ വിവിധ സ്ഥലങ്ങളിലെത്തിച്ചത്.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 12
എറണാകുളം-33
ഇടുക്കി - 5
കൊല്ലം-2
കാസർഗോഡ് - 3
കോട്ടയം - 37
കോഴിക്കോട്- 2
മലപ്പുറം - 4
പാലക്കാട് - 16
പത്തനംത്തിട്ട - 7
തിരുവനന്തപുരം - 3
തൃശ്ശൂർ - 54

എറണാകുളം ജില്ലയിൽ നിന്നുള്ള 33 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ
17 പേരെ വീടുകളിലും
16 പേരെ വിവിധ കോവിഡ് കെയർ സെൻ്ററുകളിലും നിരീക്ഷണത്തിലാക്കി.

date