Skip to main content

മാലദ്വീപില്‍ നിന്നെത്തിയ നാല് കോഴിക്കോട് സ്വദേശികളും ഐസൊലേഷൻ കേന്ദ്രത്തിൽ

 

 

വീഴ്ച ഉണ്ടായിട്ടില്ല

മാലദ്വീപില്‍ നിന്ന് ഇന്ന്‌ (13.05.20) പുലർച്ചെ എത്തിയ പ്രവാസികളെ സ്വീകരിക്കുന്ന കാര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നു നോഡല്‍ ഓഫീസറായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു അറിയിച്ചു. ഇന്ന്‌ പുലർച്ചെ 3.30 ഓടു കൂടിയാണ് മാലദ്വീപിൽ നിന്നുള്ള പ്രവാസികളെ കയറ്റിയ ബസ്സ് NIT ഐസൊലേഷൻ കേന്ദ്രത്തിൽ എത്തുന്നത്. കോഴിക്കോട് ജില്ലക്കാരായ 4 പേരെ അപ്പോൾ തന്നെ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ജില്ലക്കാരായ പ്രവാസികളെക്കൂടി കോഴിക്കോട് ജില്ലയിൽ താമസിപ്പിക്കണം എന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. അതത് ജില്ലകളിൽ യാത്രക്കാരെ എത്തിക്കുന്നതിന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയിപ്പ് കിട്ടിയിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date