Post Category
ജില്ലയിൽ തൊഴിലുറപ്പ് പദ്ധതികൾ പൂർണതോതിൽ
തൃശ്ശൂർ ജില്ലയിൽ 86 ഗ്രാമ പഞ്ചായത്തുകളിലും മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പ്രവൃത്തികൾ പൂർണതോതിൽ നടന്ന് വരികയാണെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. സി. ബാലഗോപാൽ അറിയിച്ചു. ലോക്ഡൗണിനുശേഷം ഏപ്രിൽ മൂന്നാം വാരത്തോടെയാണ് തൊഴിലുറപ്പ് പ്രവൃത്തികൾ പുനരാരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൊത്തം 1,29,140 തൊഴിലാളികളാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തികളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നത്. 1435 പ്രവൃത്തികളാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. 50,757 മനുഷ്യ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട കുളം നിർമ്മാണം, പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കാർഷികാ വശ്യങ്ങൾക്കുള്ള കിണർ നിർമ്മാണം, വൃക്ഷത്തൈ നടീൽ, ഡ്രെയിനേജ് നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുരോഗമിക്കുന്നത്.
date
- Log in to post comments