Skip to main content

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്‍.എസ്.എസ് വാളന്റീയര്‍മാര്‍ തയ്യാറാക്കിയ മാസ്‌ക്കുകള്‍ കൈമാറി

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌ക്രീം വാളന്റീയര്‍മാര്‍ വീടുകളില്‍ തയ്യാറാക്കിയ പുനരുപയോഗിക്കാവുന്ന 1,500 തുണി മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ മാത്യു പി.ജോസഫ്  മാസ്‌ക്കുകള്‍ കൈമാറി. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍.രേഖ, ഡോ.എം.എസ് പോള്‍, റെജി ഡേവിഡ്, എന്‍.എസ്.എസ്  വോളന്റീയര്‍ ലീഡേഴ്സായ അനുരുദ്ധ് ബി കുറുപ്പ്, ആതിര, ഗായത്രി, ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.

date