വാളയാര്‍ ചെക്‌പോസ്റ്റ് വഴി 776 പേര്‍ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന് (മെയ് 13 ഉച്ചയ്ക്ക് 12 വരെ ) 776 പേര്‍ കേരളത്തില്‍ എത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 510 പുരുഷന്‍മാരും 190 സ്ത്രീകളും 76 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 232 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 165 കാറുകള്‍, 40 ഇരുചക്രവാഹനങ്ങള്‍, 17 ട്രാവലറുകള്‍, 2 മിനി ബസുകള്‍, 6 ഓട്ടോറിക്ഷകള്‍ എന്നിവയാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.
ലോക്ക് ഡൗണ്‍: ഇന്ന് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ന് (മെയ് 13 ന് രാവിലെ 11.30 വരെ) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 10 പ്രതികളെ അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 1200 പോലീസുകാരെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ 86 പേരെ അറസ്റ്റ് ചെയ്തു
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ (മെയ് 12 ന്) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇത്രയും കേസുകളിലായി 86 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 34 വാഹനങ്ങള്‍ പിടിച്ചെടുത്തു. കാല്‍നട യാത്രക്കാര്‍, വാഹനങ്ങളുമായി ചുറ്റിത്തിരിഞ്ഞവര്‍, കടകള്‍ തുറന്ന്പ്രവര്‍ത്തിച്ചത് എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാസ്‌ക് ധരിക്കാത്ത 112 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 112 പേര്‍ക്കെതിരെ ഇന്നലെ (മെയ് 12 ന്) പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനുശേഷം കോടതിയില്‍ പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്.
- Log in to post comments