ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ രണ്ട് മാസത്തേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു/ ഡിഗ്രിതലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ശമ്പളം മാസം 13,500 രൂപ. പ്രയാപരിധി 2020 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ വെള്ളപേപ്പറില്‍ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവയും സഹിതം മെയ് 15ന് മുമ്പായി careersnhmidukki@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232221
- Log in to post comments