മണല്‍ വില്‍പ്പന 15ന് ആരംഭിക്കും
ഇടുക്കി താലൂക്കിലെ തട്ടേക്കണ്ണി ഭാഗത്ത് അടിഞ്ഞുകൂടിയ മണല്‍ യന്ത്രസഹായത്തോടെ കഴുകി വൃത്തിയാക്കി ഗ്രേഡ് ചെയ്ത് വിപണനം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം ആരംഭിച്ചു. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതി ഉള്‍പ്പെടെ മറ്റനേകം നിര്‍മ്മാണ പ്രവൃത്തികള്‍ മണല്‍ ക്ഷാമം മൂലം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മണല്‍ ഗ്രേഡ് ചെയ്ത് വില്‍ക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും നിര്‍മ്മിതി കേന്ദ്രത്തെ ചുമതലയേല്‍പ്പിച്ചത്. ഇതിന്റെ ആദ്യപടിയായി 100 ലോഡോളം മണല്‍ കഴുകി വൃത്തിയാക്കി യന്ത്രസഹായത്തോടെ ഗ്രേഡ് ചെയ്ത് വില്‍ക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. 52 രൂപയാണ് ഒരു ക്യുബിക് അടി മണലിന്റെ വില. അപേക്ഷ ജില്ലാ നിര്‍മ്മിതി കേന്ദ്രം സ്വീകരിച്ചുതുടങ്ങി. അപേക്ഷാഫോറം ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇടുക്കി ഓഫീസിലും തട്ടേക്കണ്ണിയിലെ കലവറയുടെ ഓഫീസിലും ലഭിക്കും. മണല്‍ വിപണനത്തിന്റെ ഔപചാരിക ഉദ്ഘാടനം മെയ് 15 രാവിലെ 10ന് തട്ടേക്കണ്ണിയില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തമില്ലാതെ ഔപചാരികമായ ചടങ്ങ് മാത്രമേ നടത്തുന്നുള്ളൂ എന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്രം അറിയിച്ചു.
- Log in to post comments