Skip to main content

സിവില്‍ സപ്ലൈസ്: 26 ക്രമക്കേട് കണ്ടെത്തി

     അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ മെയ്് 12 ന്് 26 പൊതുവിപണി പരിശോധന നടത്തി 12 ക്രമക്കേടുകള്‍ കണ്ടെത്തി.  വിലവിവരം പ്രദര്‍ശിപ്പിക്കാതിരിക്കുയും അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും  അമിതവില ഈടാക്കലും കണ്ടെത്തുന്നതിന് പോലീസ്-വിജിലന്‍സ് ടീമിന്റെയും തഹസീല്‍ദാര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്്. അരി, പയര്‍വര്‍ഗ്ഗങ്ങള്‍, എല്‍.പി.ജി ഉള്‍പ്പെടെയുള്ള 15 അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. കുടുംബശ്രീ മുഖേന ജീവനക്കാര്‍ക്കും റേഷന്‍ ഡീലര്‍മാര്‍ക്കും കോട്ടണ്‍ മാസ്‌ക്കുകള്‍ നല്‍കി. പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് ഇതുവരെ  10,991 കിലോഗ്രാം അരി വിതരണം ചെയ്തു. മെയ് മാസത്തെ സാധാരണ റേഷന്‍ വാതില്‍പ്പടി വിതരണം പൂര്‍ത്തിയായി.
      പിഎംജികെഎവൈ മെയ് മാസ വാതില്‍പ്പടി റേഷന്‍ വിതരണം ആരംഭിച്ചു.  2889.4 മെട്രിക് ടണ്‍ ധാന്യം,  148.721 മെട്രിക് ടണ്‍ കടല, 65.149 മെട്രിക് ടണ്‍ ചെറുപയര്‍ എന്നിവ വിതരണം ചെയ്തു. സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നു. എഎവൈ 32317, പിഎച്ച്എച്ച് 129486,   എന്‍പിഎസ് 94590 എണ്ണം വീതം കിറ്റ് ഇതുവരെ വിതരണം ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക് ആകെ 17705 കിലോഗ്രാം അരിയും 148 കിലോഗ്രാം ആട്ടയും വിതരണം ചെയ്തിട്ടുണ്ട്.  തോട്ടം മേഖലയിലെ അതിഥി തൊഴിലാളികള്‍ക്ക് 14420 കിലോഗ്രാം അരി നല്‍കി. സാനിറ്റൈസര്‍ എല്ലാ റേഷന്‍കടകളിലും ലഭ്യമാക്കിയെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date